
ഫ്രാങ്ക്ഫര്ട്ട്: ബുണ്ടസ്ലിഗ മത്സരത്തില് എഫ്.സി കൊളോണിനെതിരെ (എഇ ഗീലഹി) 10 ന്റെ ആവേശകരമായ ഹോം വിജയം നേടിയതിന് പിന്നാലെ ഫ്രാങ്ക്ഫര്ട്ട് ഐന്ട്രാക്റ്റ് (Eintracht Frankfurt) സ്റേറഡിയത്തില് അടിയന്തര സാഹചര്യം. സാങ്കേതിക തകരാറിനെ തുടര്ന്ന് അപായ സൈറണ് മുഴങ്ങിയതോടെ മുഖ്യപരിശീലകന് ആദി ഹ്യൂട്ടറുടെ മത്സരശേഷമുള്ള വാര്ത്താസമ്മേളനം നിര്ത്തിവെക്കുകയും സ്റേറഡിയം പൂര്ണ്ണമായി ഒഴിപ്പിക്കുകയും ചെയ്തു.
വാര്ത്താസമ്മേളനത്തിനിടെ അപ്രതീക്ഷിത അനൗണ്സ്മെന്റ്:
വെള്ളിയാഴ്ച രാത്രി 11.18~ഓടെ മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് പരിശീലകന് ആദി ഹ്യൂട്ടര് മറുപടി നല്കുന്നതിനിടയിലാണ് പ്രസ് കോണ്ഫറന്സ് ഹാളിലെ ലൗഡ് സ്പീക്കറിലൂടെ അടിയന്തര അപായ സന്ദേശം ഉയര്ന്നത്. "സാങ്കേതിക തകരാറുള്ളതിനാല് സുരക്ഷ മുന്നിര്ത്തി എല്ലാവരും ഉടന് തന്നെ കെട്ടിടത്തിന് പുറത്തേക്ക് പോകണം" എന്ന മുന്നറിയിപ്പ് വന്നതോടെ വാര്ത്താസമ്മേളനം തടസ്സപ്പെട്ടു. തുടര്ന്ന് നാല് ചോദ്യങ്ങള് മാത്രം പൂര്ത്തിയാക്കി പത്രസമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ച് പരിശീലകനും ക്ളബ്ബ് ഭാരവാഹികളും മാധ്യമപ്രവര്ത്തകരും പുറത്തേക്ക് മാറുകയായിരുന്നു.
ആയിരക്കണക്കിന് കാണികളെ പുറത്തിറക്കി; പാഞ്ഞെത്തി അഗ്നിശമന സേന:
മത്സരം അവസാനിച്ചിരുന്നെങ്കിലും സ്റേറഡിയത്തിലെ സര്ക്കുലേഷന് ഏരിയയിലും വി.ഐ.പി ലോഞ്ചുകളിലുമായി ആയിരക്കണക്കിന് ആരാധകരാണ് വിജയം ആഘോഷിക്കാന് തടിച്ചുകൂടിയിരുന്നത്. എന്നാല് മുന്നറിയിപ്പിനെ തുടര്ന്ന് എല്ലാവരോടും സ്റേറഡിയത്തിന് പുറത്തേക്ക് പോകാന് നിര്ദ്ദേശം നല്കി. മിനിറ്റുകള്ക്കകം രണ്ട് ഫയര് എഞ്ചിനുകള് നീല വെളിച്ചവും സൈറണുമായി പ്രധാന സ്ററാന്ഡിന് മുന്നിലേക്ക് പാഞ്ഞെത്തി. സ്റേറഡിയത്തിലെ ലിഫ്റ്റുകളിലൊന്ന് തകര്ന്നുവീണതാണ് കാരണമെന്ന തരത്തില് കാണികള്ക്കിടയില് അഭ്യൂഹങ്ങള് പരന്നെങ്കിലും, അത് വെറും വ്യാജവാര്ത്തയാണെന്ന് അധികൃതര് വ്യക്തമാക്കി.
ഡ്രസ്സിംഗ് റൂമിലെ സോനയിലെ തകരാര്; ആശങ്കയൊഴിഞ്ഞു:
അഗ്നിശമന സേന നടത്തിയ സമഗ്രമായ പരിശോധനകള്ക്കൊടുവില് ഇതൊരു വ്യാജ അലാറം (എലവഹമഹമൃാ) മാത്രമായിരുന്നുവെന്ന് സ്ഥിരീകരിച്ചു. കളിക്കാരുടെ ഡ്രസ്സിംഗ് റൂമിലെ സോനയിലുണ്ടായ (ടമൗിമ) സാങ്കേതിക തകരാറാണ് അലാറം പ്രവര്ത്തിക്കാന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പരിശോധന പൂര്ത്തിയാക്കി രാത്രി 11.34~ഓടെ അഗ്നിശമന സേന മടങ്ങി. അര്ദ്ധരാത്രിയോടെ വി.ഐ.പി അതിഥികളെ തിരികെ ഹാളുകളിലേക്ക് പ്രവേശിപ്പിക്കുകയും കാണികള് ആശ്വാസത്തോടെ വിജയാഘോഷങ്ങള് പുനരാരംഭിക്കുകയും ചെയ്തു.

Comments: